സ്വകാര്യ ബസ് സമരം കഴിഞ്ഞു : KeralaSRTC, KarnatakaRTC ബസുകളെ തഴഞ്ഞു ജനങ്ങൾ

അനിശിതകാലം എന്ന് പറഞ്ഞു തുടങ്ങിയ സ്വകാര്യ ബസ് സമരം സർക്കാർ വഴങ്ങുന്നില്ല എന്ന് കണ്ടതിനെ തുടന്ന് പാതി വഴിയിൽ ഉപേക്ഷിച്ചു വീണ്ടും സർവീസ് തുടങ്ങി ഇരിക്കുന്നു. സ്വകാര്യ ബസുകൾ വീണ്ടും സർവീസ് തുടങ്ങിയതിനെ തുടന്ന് കേരള കർണാടക ബസുകളെ വിട്ടു സ്വകാര്യനിലേക് ഓടുകയാണ് ജനങ്ങൾ. സ്റ്റേറ്റ് ബസുകളെക്കാൾ ഇരട്ടിയും അതിലധികവും രൂപ ചിലവഴിച്ചു ആണ് സ്വകാര്യാ ബസുകളിൽ സീറ്റുകൾ റിസേർവ് ചെയുന്നത്. സാധാരണ ആഴ്ച അവസാനകളിലും പൊതു അവധി ദിവസങ്ങളെ തുടർന്ന് കൂടാറുള്ള ടിക്കറ്റ് നിരക് ഇപ്പൊ എല്ലാ ദിവസങ്ങളിലും പിരിച്ചു യാത്രക്കാരെ പിഴിയാൻ ഒരുങ്ങുകയാണ് സ്വകാര്യ ബസുകൾ.

നിരക് എത്ര കൂടിയാലും അതിൽ റിസേർവ് ചെയ്യാൻ ആളുകൾ ഉണ്ട് എന്നതാണ് സ്വകാര്യ ബസുകളുടെ ഈ നിരക് കൂട്ടി പിഴിയലിനു കാരണം. അന്തർസംസാഥാന ബസുകളിലെ പരിശോധന തുടരും എന്ന് സർക്കാർ അറിയിച്ചതിനെ തുടന്ന്, ബസുകളുടെ നിയമലംഘനങ്ങൾ പരിഹരിക്കാൻ ശ്രമിക്കാതെ സർക്കാർ ഈടാക്കുന്ന പിഴകളുടെ തുക യാത്രക്കാരിൽ നിന്നും പിരിക്കുന്ന ഒരു വിദ്യ ആയിട്ടും ഈ യാത്ര നിരക്ക് വര്ധനയെ കാണേണ്ടി ഇരിക്കുന്നു. ഇതൊന്നും അറിയാത്ത യാത്രക്കാരൻ ചോദിക്കുന്ന തുക കൊടുത്തു സ്വകാര്യനിൽ ടിക്കറ്റ് എടുക്കുന്ന അവസ്ഥ ആണ് ഇപ്പൊ വന്നിരിക്കുന്നത്.

സമരനടപടികളുടെ തുടർച്ചയായ ചർച്ചയിലും ഏകികൃത ടിക്കറ്റ് നിരക് ഏർപ്പെടുത്തും എന്ന് സർക്കാർ പറയുന്നുടെങ്കിലും, അതിനെ ഒരു കമ്മിറ്റിയേ ചുമതലപ്പെടുത്തി അവരു ഒരു സമഗ്ര പഠനം എന്ന് ഒരു പ്രഹസനം നടത്തി എന്നത്തേക് ഇതിൽ ഒരു ഏകികൃത നിരക് കൊണ്ടുവരും എന്ന് നോക്കി ഇരുന്നു കാണണം. അതുവരെ പിഴിയാനായി സ്വകാര്യനും പിഴിയപ്പെടാൻ ആയി മലയാളികളും നിന്ന് കൊടുക്കും, ആനവണ്ടിയെ സ്നേഹിക്കുന്നവർ ഒഴികെ ആരും ആനവണ്ടിയെ ആശ്രയിക്കാനും താല്പര്യപെടുന്നില്ല എന്നുള്ളത് എടുത്തു പറയേണ്ട വസ്തുത ആണ്.

സമരത്തെ തുടന്ന് ഏർപ്പെടുത്തിയ സ്പെഷ്യൽ സർവീസ് എല്ലാം തന്നെ KSRTC ആളില്ലാത്തതിന്റെ പേരിൽ നിർത്തി പോകുന്നതോടെ സ്വകാര്യന്റെ പരസ്യമായ രഹസ്യ പകൽകൊള്ള കൂടുതൽ ശക്തിയായി തുടരും. KSRTC ആരംഭിച്ച സ്പെഷ്യൽ സർവീസ് തുടരാനും ആനവണ്ടി തലപ്പത്തു ഉള്ളവർക്കു താല്പര്യം ഇല്ലാത്ത അവസ്ഥ ആണ്, വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന പഴംചൊല്ല് യഥാർത്ഥത്തിൽ അനുഭവത്തിൽ വന്നത് കണ്ട ഒരു കാലഘട്ടം ആർന്നു ഈ സമരകാലം. പൊതുഅവധി ദിനങ്ങളിലും ഓണം വിഷു ഈസ്റ്റര് ക്രിസ്തുമസ് ബക്രീദ് പോലുള്ള വിശേഷപ്പെട്ട ദിവസങ്ങളിൽ സ്പെഷ്യൽ ബസുകൾ അനുവദിക്കാതെ സ്വകാര്യ സർവീസ് ബസുകൾക്കു ലാഭം ഉണ്ടാകാൻ ആയി നിശബ്ദത കൂട്ടുകെട്ട് ആണ് എല്ലാ വർഷങ്ങളിലും കണ്ടു വരുന്ന പ്രതിഭാസം ആണ് ആനവണ്ടി മാനേജ്‌മന്റ്. ഏതാനും വ്യക്തികളുടെ സ്വാർത്ഥതാൽപര്യങ്ങൾക്കു ബലിയാടാകുന്നത് സാദജനങ്ങൾ ആണ്. അത് മുതൽ എടുക്കാൻ ആയി സ്വകാര്യസർവീസ് ബസുകളും..

ഈ അവസ്ഥ മാറേണ്ടി ഇരിക്കുന്നു. ഏകികൃത നിരക് എത്രയും പെട്ടെന്ന് തന്നെ നിലവിൽ വരാനായി പ്രാർത്ഥിക്കുന്നു ആശംശിക്കുന്നു….

Leave a Reply

Your email address will not be published. Required fields are marked *